ആഘോഷകമ്മറ്റികൾ ഒരുങ്ങി;അഞ്ഞൂർ തിരുനാൾ മഹാമഹത്തിന്ന് ഇന്ന് തുടക്കമാകും.

അഞ്ഞൂർ:സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പളളിയിലെ സംയുക്ത തിരുനാൾ വെള്ളി, ശനി,ഞായർ ദിവസങ്ങളിൽ സമുചിതമായി ആഘോഷിക്കും.
തിരുനാളിനോടനുബന്ധിച്ച് ഇന്ന്
വൈകിട്ട് 7 മുതൽ 10 വരെ സ്പീഡ് ബോയ്സ അഞ്ഞൂരിന്റെ നേതൃത്വത്തിൽ നാസിക്ക് ഡോൾ,നാളെ വൈകിട്ട് 9 മുതൽ11മണി വരെ മുവ്വാറ്റുപുഴ എയ്ഞ്ചൽ വോയ്സ്,സെന്റ് മേരീസ് വരന്തരപ്പിള്ളി എന്നീ ടീമുകൾ മാറ്റുരക്കുന്ന ബാൻ്റ് വാർ, ഞായറാഴ്ച്ച സ്പീഡ് ബോയ്സ് അഞ്ഞുരിന്റെ 10ാം വാർഷീകത്തോടനുബന്ധിച്ച് ഗജരാജ ബാഹുബലി ചിറയ്ക്കൽകാളിദാസനും, ബോൺ ബോൺ കമ്മറ്റിയുടെ മന്ദലാംകുന്ന് ശരൺ അയ്യപ്പനും കാലത്ത് 9.30 ന് പള്ളിനടയിൽ സ്വീകരണം നല്കും വൈകീട്ട് 2 മുതൽ സൗപർണിക കലാലയത്തിന്റെ തെയ്യം,രാഗ ദീപം മുണ്ടത്തികോടിന്റെ ബാന്റ് മേളം എന്നിവ ചിറയ്ക്കൽ കാളിദാസന്റെ അകമ്പടിയോടെ പള്ളിനടയിൽ എത്തി വൈകീട്ട് 7  ന് സമാപിക്കും.11 വിവിധ കമ്മറ്റികളുടെ 11 ഗജവീരന്മാരും
ബാൻ്റ് വാദ്യം, ചെണ്ടമേളം എന്നിവയോടെ പള്ളി നടയിൽ അണിനിരക്കുന്നതോടെ പ്രാദേശിക ആഘോഷങ്ങൾക്ക് സമാപനമാകും. തിരുനാളിനോടനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് 3 മുതൽ 7വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന്
കോഡിനേഷൻ കമ്മറ്റി ഭാരവാഹികളായ നോമിസ് സി സൈമൺ,എം.ഗിരീഷ്, ഡൈയ്സൻ വാഴപ്പുള്ളി, സിൻ്റോ വെള്ളറ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *