വടക്കേക്കാട്: ഞമനേങ്ങാട് കാവീട്ടിൽ പൂളത്ത്
ഭഗവതി ക്ഷേത്രം,വട്ടംപാടം അയിനിപ്പുള്ളി ഭഗവതി ക്ഷേത്രം എന്നിവടങ്ങളിൽ മകരഭരണി മഹോത്സവം താന്ത്രിക വിധികളോടെ ആഘോഷിച്ചു .പൂളത്ത് ക്ഷേത്രത്തിൽ രാവിലെ തോറ്റംപാട്ട്, ഉച്ചക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് തിറ, പൂതൻ, കരിങ്കാളി, മേളം എന്നിവ എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ എത്തിച്ചേർന്നു.തുടർന്ന് പാണ്ടിമേളം,ദീപാരാധന, രാത്രി ഗാനമേള എന്നിവയുണ്ടായി. വട്ടം പാടം അയിനിപ്പുള്ളി ക്ഷേത്രത്തിൽ രാവിലെ കൊടുങ്ങല്ലൂർ കോഴിശ്ശേരി സുനിൽ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ
വിശേഷാൽ പൂജകൾ, പന്തീരടിപൂജ,ഉച്ചക്ക് പ്രസാദഊട്ട്,
വൈകിട്ട് അഞ്ചിന് എഴുന്നള്ളിപ്പ് തുടർന്ന് തിറ, പൂതൻ തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ ക്ഷേത്രപ്രദിക്ഷിണം,ദീപാരാധന, നിറമാല ചുറ്റുവിളക്ക് ,തായമ്പക, അട പുഴുങ്ങൽ, പുലർച്ചെ താലം വരവ്
എന്നിവയുണ്ടായി
