‘അശ്വമേധം 6.0′ പ്രവർത്തനങ്ങളുടെ വടക്കേക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം

വടക്കേക്കാട്:ദേശീയ കുഷ്ഠരോഗ നിർമ്മാർജന പരിപാടിയുടെ ഭാഗമായി ജനുവരി 30  മുതൽ ഫെബ്രുവരി 12 വരെ നടക്കുന്ന ‘അശ്വമേധം6.0’യുടെ പഞ്ചായത്ത് തല ഉദ്ഘാടനം
സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിൽസി ബാബു നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ പി.ജി അശോകൻ സ്വാഗതവും ജൂനി. പബ്ലിക് ഹെൽത്ത് നഴ്സ് ഫാത്തിമ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച ആശാപ്രവർത്തകർ അടക്കമുള്ള വളണ്ടിയർമാർ ഫെബ്രു. 12 നുള്ളിൽ പഞ്ചായത്തിലെ മുഴുവൻ വിടുകളിലും സന്ദർശനം നടത്തി രോഗ ലക്ഷണമുളളവരെ കണ്ടെത്തി ഡോക്ടറുടെ സേവനം ഉറപ്പാക്കുകയും രോഗത്തിന്റെ ചികിത്സ  പൂർണ്ണമായും സൗജന്യമായും വ്യക്തിവിവരങ്ങൾ രഹസ്യമായും സൂക്ഷിക്കുമെന്നും സൂപ്രണ്ട്  ഡോ.നിത അറിയിച്ചു. പഞ്ചായത്തിലെ മുഴുവൻ പേരും പദ്ധതിയോട് സഹകരിക്കണമെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *