ഗുരുവായൂർ:മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം മമ്മിയൂർ ദേവസ്വത്തിൽ പുതിയ ട്രസ്റ്റി ബോർഡ് ചുമതലയേറ്റു.
പാരമ്പര്യേതര ട്രസ്റ്റി മാരായ കെ.കെ ഗോവിന്ദദാസ്, കെ.കെ വിശ്വനാഥൻ,പി. സുനിൽകുമാർ,ജി.കെ.ഹരിഹര കൃഷ്ണൻ എന്നിവരിൽ നിന്നും ജി.കെ. ഹരിഹരകൃഷ്ണൻ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.മലബാർ ദേവസ്വം ബോർഡ് ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടർ പി.ടി സുഷാകുമാരിയുടെ സാന്നിദ്ധ്യത്തിലാണ് ചെയർമാൻ തിരഞ്ഞെടുപ്പ് നടന്നത്.ചുമതല ഏറ്റെടുത്ത ശേഷം ട്രസ്റ്റി ബോർഡിന്റെ ആദ്യയോഗവും ചേർന്നു. യോഗത്തിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എൻ.കെ ബൈജു സംബന്ധിച്ചു
