കുന്നംകുളം: കേച്ചേരിയിൽ വാടകവീട്ടിൽ കവർച്ച. അലമാരയിൽ സൂക്ഷിച്ച 56000 രൂപയും ഒന്നേകാൽ പവൻ സ്വർണവും നഷ്ടപ്പെട്ടു. കേച്ചേരി പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ടത്ത് വളപ്പിൽ വീട്ടിൽ അജീനയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കും ഒന്നരക്കും ഇടയിലാണ് മോഷണം നടന്നത്. അജീനയുടെ മകൻ സാജിദ് ജുമാ നമസ്കാരത്തിനായി പള്ളിയിൽ പോയ സമയത്താണ് മോഷ്ടാവ് അകത്തുകയറിയത്.
കേച്ചേരിയിൽ കവർച്ച;അലമാരയിൽ സൂക്ഷിച്ച 56000 രൂപയും സ്വർണ്ണവും നഷ്ടപ്പെട്ടു
