വടക്കേകാട്:നായരങ്ങാടി മാർക്കറ്റിന് സമീപം ഇന്ന് രാവിലെ എട്ട് മണിയോടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് രണ്ട് പേർക്ക് പരുക്കേറ്റു.നായരങ്ങാടി സ്വദേശികളായ പള്ളിപ്പുറത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദ്(73), സുലൈഖ(68)എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ വൈലത്തൂർ ഏക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
