ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം സമാപിച്ചു; നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ ജേതാക്കൾ

ചാവക്കാട്: രണ്ടു ദിവസങ്ങളിലായി തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ നടന്നു വന്നിരുന്ന ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം സമാപിച്ചു.383 പോയൻ്റ് നേടി നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ ജേതാക്കളായി. 352 പോയൻ്റോടെ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ കൊടകര രണ്ടാം സ്ഥാനത്തെത്തി. സമാപന സമ്മേളനം ബി വി എൻ ജില്ല സെക്രട്ടറി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.രാജീവ്, ദിവ്യഷാജി പങ്കെടുത്തു.
ജനറൽ കൺവീനർ പ്രിയ മധു സ്വാഗതവും കൃഷ്ണൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *