പാഴ് വസ്തുക്കൾ ഇനി പാഴാവില്ല;കുട്ടികൾക്ക് കൗതുകമായി പാഴ് പുതുക്കം

വടക്കേക്കാട് :വൈലത്തൂർ
സെന്റ് ഫ്രാൻസിസ് യുപി സ്കുളിലെ കുട്ടികളുടെ കൈകളിലെത്തുന്ന പാഴ് വസ്തുക്കൾ ഇനി പാഴാവില്ല.
ഇവ ഉപയോഗിച്ച് സഞ്ചികൾ, ചവിട്ടികൾ,പഠനോപകരണങ്ങൾ
തുടങ്ങിയവ കുരുന്നുകൾ നിർമ്മിച്ചു. പാഴ് വസ്തുക്കളായ പ്ലാസ്റ്റിക്,പേപ്പർ എന്നിവ കൊണ്ടുള്ള ഉപകരണങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിച്ചാണ് കുരുന്നുകൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചത്.പാഴ് വസ്തു കൊണ്ട് നിർമ്മിച്ച വസതു ക്കൾ പ്രദർശിപ്പിച്ച സ്റ്റാൾ  വാർഡ് അംഗം പ്രീതി ബാബു ഉദ്ഘാടനം ചെയ്തു. അഞ്ച്,ആറ്, ക്ലാസുകളിലെ കുട്ടികളുടെ
സ്റ്റാൾ എം പി ടി എ പ്രസിഡന്റ്  ഫഹീമ ,പഞ്ചായത്ത്‌ കോ ഓർഡിനേറ്റർ വിനീത, അധ്യാപകൻ ശ്രീകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.
പാഴ് വസ്തുക്കളുടെ പുനരുപയോഗത്തെക്കുറിച്ച് അധ്യാപകരായ നാരായണൻ,  ലിജോ,നജീബ് , ലിജി എന്നിവർ സംസാരിച്ചു. പാഴ്  വസ്തുക്കളുടെനിർമ്മാണത്തിലെ  കുട്ടികളുടെ കരവിരുത് രക്ഷകർത്താക്കൾക്കും കുട്ടികൾക്കും കൗതുകം ഉണർത്തി. പ്രധാന അധ്യാപിക ബിജി നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *