വാടാനപ്പിള്ളി: പൊക്കുളങ്ങര ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.ഏങ്ങണ്ടിയൂർ സ്വദേശി അരുൺ ആണ് മരിച്ചത്.
നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്കു പിന്നിൽ കാറിടിച്ചാണ് അതിദാരുണമായ അപകടം സംഭവിച്ചത്.കാർ ഓടിച്ചിരുന്നത് അരുൺ തന്നെയായിരുന്നു.ഉടൻതന്നെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാറിൽ ഉണ്ടായിരുന്ന മറ്റ് മൂന്നു പേർക്കും പരിക്കേറ്റിട്ടുണ്ട്.ഇന്നലെ രാത്രിയിലായിരുന്നു അപകടം
വാടാനപ്പിള്ളി പൊക്കുളങ്ങര ദേശീയപാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
