പാലപ്പെട്ടിയിൽ സ്‌കൂട്ടറിനു പുറകിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

പുന്നയൂർക്കുളം:ദേശീയപാത പാലപ്പെട്ടിയിൽ സ്‌കൂട്ടറിനു പുറകിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.പുന്നയൂർക്കുളം
ചെറായി കുലവ്രത രാജൻ (58) മരിച്ചത്.ഇന്നലെ വൈകീട്ട് 3.45 ഓടെ പാലപ്പെട്ടി ക്ഷേത്രത്തിനു സമീപമാണ് അപകടം. പൊന്നാനി ഭാഗത്തു നിന്നു വന്ന സ്‌കൂട്ടറിൽ അതേ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.തലയ്ക്ക് സാരമായി പരുക്കേറ്റ രാജനെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംസ്കാരം ഇന്ന് നടക്കും. ഭാര്യ: ഷൈല.
മക്കൾ:രാജേഷ് (ബസ് കണ്ടക്ടർ),അജീഷ്,അഞ്ജു. മരുമക്കൾ:വിപിൻ (കുവൈറ്റ്), നീതു (അധ്യാപിക, യുഎംഎംഎൽപിഎസ്, എരമംഗലം).

Leave a Reply

Your email address will not be published. Required fields are marked *