വടക്കേക്കാട് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

വടക്കേക്കാട്:വടക്കേക്കാട് ഗ്രാമപഞ്ചായത്തിൽ
2026 – 27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നബീൽ എൻ എം കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡണ്ട് ജിൽസി ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ആർ സന്തോഷ്  2026- 27 വർഷത്തേക്കുള്ള വിവിധ ഫണ്ടുകളെ കുറിച്ച് വിശദീകരിച്ചു. തുടർന്ന് വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ, കൺവീനർമാരുടെ നേതൃത്വത്തിൽ കൂടി.അടുത്ത വർഷത്തേക്ക് തയ്യാറാക്കേണ്ട പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തു.യോഗത്തിന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ ബിനോജ് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *