വടക്കേക്കാട്:മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനു ബന്ധിച്ച് വൈലത്തൂർ ഈസ്റ്റ് എ.എൽ.പി സ്ക്കൂളിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി ശ്രദ്ധേയമായി.ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പ്രധാനധ്യാപകൻ വി. ജിയോ ജോർജ് ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്തു. കുട്ടികളും അധ്യാപകരും പുഷ്പാർച്ചനയിൽ പങ്കെടുത്തു. നമ്മുടെ ബാപ്പുജി എന്ന വിഷയിൽ വിദ്യാർത്ഥി പ്രതിനിധി സഞ്ജയ് കൃഷ്ണയും , നമ്മുടെ രാഷ്ട്രപിതാവ് എന്ന വിഷയത്തിൽ അധ്യാപക പ്രതിനിധി ഫ്ളെമി സി. പ്രസാദും സംസാരിച്ചു. ഗാന്ധി സൂക്തങ്ങൾ അവതരിപ്പിച്ചു കൊണ്ട് വിദ്യാർത്ഥികൾ സ്മൃതി സദസ്സിൽ പങ്കാളികളായി.ഗാന്ധി ചിത്രങ്ങളും, സൂക്തങ്ങളും ഉൾപ്പെടുത്തി കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് തയ്യാറാക്കിയ ഗാന്ധിസ്മൃതി ജാലകം ആകർഷകമായി . കുട്ടികൾക്കായി ഗാന്ധി ക്വിസും സംഘടിപ്പിച്ചിരുന്നു. ശുചീകരണ,സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. അധ്യാപകരായ വിൻസി ജോസ് വി,എ. എ.സിസി, എൻ.ജോളി ജോസ് ,സി.ജി മിനി എന്നിവർ നേതൃത്വം നൽകി.
വൈലത്തൂർ ഈസ്റ്റ് എ.എൽ.പി സ്കൂളിൽ ഗാന്ധിസ്മൃതി സംഘടി പ്പിച്ചു
