ഗുരുവായൂർ:കോട്ടപ്പടിയിൽ വൻ ലഹരി വേട്ട.18 കിലോ കഞ്ചാവും 2 കിലോ ഹാഷിഷ് ഓയിലും പിടികൂടി.സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.ചാവക്കാട് എടക്കഴിയൂർ തെക്കേ മദ്രസ സ്വദേശി ചിന്നക്കൽ ഷാഫി (37) മൂന്നൈനി സ്വദേശികളപ്പുരക്കൽ അക്ബർ(38) അണ്ടത്തോട് സ്വദേശി വലിയകത്ത് വീട്ടിൽ നിയാസ് (31), പാലയൂർ സ്വദേശി രായ്മരക്കാർ വീട്ടിൽ അബ്ദുൽ റഹ്മാൻ(36)എന്നിവരാണ് പിടിയിലായത്. ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ പി എം പ്രവീൺ, തൃശ്ശൂർ കമ്മീഷണറുടെ സ്ക്വാഡ് അംഗങ്ങളായ ടി.ഷിജുമോൻ, എ.ബി പ്രസാദ്, ഇൻ്റലിജൻസ് ഓഫീസർമാരായ കെ.ജെ ലോനപ്പൻ, കെ.വി ജിസ്മോൻ, പ്രവിൻ്റീവ് ഓഫീസർമാരായ പി ബി അരുൺ, ടി.ആർ സുനിൽ, സിവിൽ ഓഫീസർമാരായ ശ്യാം, ബിജു, ജോസഫ്,സുധീഷ്,നിഷ എന്നിവരടങ്ങിയ സംഘമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ലഹരി വസ്തുക്കളുമായി നാലംഗ സംഘം പുറപ്പെട്ടതായുള്ള രഹസ്യവിവരം ലഭിച്ചതിന് തുടർന്ന് സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ഇന്ന് വൈകീട്ട് 4 മണിയോടെ ഗുരുവായൂർ റോഡിൽ കോട്ടപ്പടി ഫോർട്ടു ഗേറ്റ് ബാറിനു സമീപം വെച്ച് സംഘം സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്
ഗുരുവായൂർ കോട്ടപ്പടിയിൽ വൻ ലഹരി വേട്ട;ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി,ചാവക്കാട് സ്വദേശികളായ 4 പേർ പിടിയിൽ
