അഞ്ഞൂർ :വൈലത്തൂർ ഈസ്റ്റ് എ.എൽ.പി.സ്ക്കൂളിൽ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു .ഓസോൺ ദിനത്തിൻ്റെ സന്ദേശംവിദ്യാർത്ഥികളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി”ഓസോൺഇല്ലാത്ത ഭൂമി മേൽക്കൂരയില്ലാത്ത വീടുപോലെയാണ് ” എന്ന ആശയത്തെമുൻനിർത്തി പോസ്റ്റർ രചനയും പ്രദർശനവും നടന്നു. ഓസോൺദിനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനധ്യാപകൻ വി. ജിയോ ജോർജ് നിർവഹിച്ചു. ഓസോൺ ദിനാചരണത്തെക്കുറിച്ച് അവബോധം നൽകുന്ന ശാസ്ത്ര ക്ലാസ്സുകൾക്ക് അധ്യാപകരായ എ. എ. സിസി, എൻ.ജോളി ജോസ്, വിൻസി ജോസ്, ഫ്‌ളെമി സി പ്രസാദ് എന്നിവർ നേതൃത്വം നൽകി.
വൈലത്തൂർ ഈസ്റ്റ് എ.എൽ.പി.സ്ക്കൂളിൽ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു
