വാഴപ്പിള്ളി തറവാട് സംഗമം

അഞ്ഞൂർ : കത്തോലിക്ക പള്ളിയുടെ കീഴിൽ വരുന്ന വാഴപ്പിള്ളി തറവാട് സംഗമം ചേർന്നു. പാലയൂർ ഫോറോനയിൽപ്പെട്ട വാഴപ്പിള്ളി കൂടുംബാഗങ്ങളുടെ ഫോറോന തല മഹാസംഗമം ആർത്താറ്റ് ഹോളിക്രോസ് കത്തോലിക്ക ദേവാലയ ങ്കണത്തിൽ ഡിസംബർ ആദ്യവാരത്തിൽ ചേരുന്നതിന്റെ മുന്നോടിയായിട്ടാണ് ഫോറോനയിലെ മുഴുവൻ ഇടവകയിലും കമ്മറ്റികൾ  രൂപികരിച്ചിട്ടുളളത്. കേരളത്തിൽ തന്നെ റോമൻ ക്രിസ്ത്യനികളിൽ ഏറ്റവും അധികമുള്ള ഒരു തറവാടാണ് വാഴപ്പിള്ളി. തൃശൂർ അതി രൂപതയുടെ പ്രഥമ ബിഷപ്പ് ഫ്രാൻസിസ് പിതാവും വാഴപ്പിള്ളി കുടുംബാഗമാണ്.പാലയൂർ ഫോറോനയിലെ വിവിധ ഇടവകയിൽപ്പെട്ട വൈദീകർതന്നെയാണ് ഈ സംഗമത്തിന്റെ നേതൃനിരയിൽ ഉള്ളത്. ഇടവക സംഗമം വാഴപ്പിള്ളി ദേവസി ജെയ്ക്കബ്ബിൻ്റെ വസതിയിൽ വച്ച് നടന്നു. തൃശ്യൂർ ജൂബിലി മിഷ്യൻ ആശുപത്രി സ്പിരിച്ചൽ ഡയറക്ടർ ഫാ. ഫ്രാൻസീസ് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. തൃശൂർ അതിരൂപത കത്തോലിക്ക പത്രത്തിന്റെ ഡയറക്ടർ ഫാ.ബീൽജൂ വാഴപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. വാഴപ്പിള്ളി തറവാട് ഫോറോന തല പ്രസിഡന്റ വി.ഡി ജോഷി അദ്ധ്യക്ഷത വഹിച്ചു. ഫോറോന സെക്രട്ടറി – തോബിയാസ് റിപോർട്ട് ആവതരിപ്പിച്ചു. അഡ് ഹ്ക്ക് കമ്മറ്റി ഫോറോന എക്സിക്യൂട്ടിവ് വി.എൽ ജോയ് ,ജോസഫ് ദാസൻ,വിൻസൻ വി .റ്റി എന്നിവർ നേതൃത്വം നൽകി. പുതിയ ഭാരവാഹികളെ വി.ടി ബാബു,ജോൺസൺ വാഴപ്പിള്ളി, സണ്ണി വാഴപ്പിള്ളി, ജോൺസൺ വി.ജെ, സീന ഫ്രാൻസീസ്, ജോൺസൺ വി. ജെ ചിറ്റഞ്ഞൂർ എന്നിവരെ  തെരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റ വി.ടി. ബാബു നന്ദി പറഞ്ഞു നിരവധി അംഗങ്ങൾ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *