കുന്നംകുളം: ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. പാണഞ്ചേരി ഗജേന്ദ്രന് എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിയുകയായിരുന്നു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ചീരകുളം പൂരത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. എന്നാല്‍ ആനയെ എഴുന്നെള്ളിപ്പിന് ഇറക്കിയിരുന്നില്ല. ഇന്ന് രാവിലെ 8.30ന് ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇടഞ്ഞത്.
Related Posts
യൂണിറ്റ് വാർഷികം നടത്തി
- Ramesh Chembil
- October 21, 2024
- 0
പുന്നയൂർക്കുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളി ഇടവകയിലെ സെന്റ്കുര്യാക്കോസ് കുടുംബ യൂണിറ്റിന്റെ 42-വാർഷികാഘോഷം വികാരിഫാ. ഡെന്നീസ് മാറോക്കി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രഡിഡന്റ് സി.വി ജേകബ് അദ്യക്ഷത വഹിച്ചു.മുതിർന്ന പത്രപ്രവർത്തകനായ എം. വി ജോസ്,പള്ളികൈക്കാരൻ സി. എ […]
ചങ്ങരംകുളത്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് വൈദ്യുതി ലൈനിലേക്ക് വീണ ബീഹാര്‍ സ്വദേശി ഷോക്കേറ്റ് മരിച്ചു
- Ramesh Chembil
- June 19, 2024
- 0
എടപ്പാൾ:ചങ്ങരംകുളത്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് വൈദ്യുതി ലൈനിലേക്ക് വീണ ബീഹാര്‍ സ്വദേശി ഷോക്കേറ്റ് മരിച്ചു.ബീഹാര്‍ ചപ്ര നയാഗാവ് സ്വദേശി രാജു മോഹതൊ(42) ആണ് മരിച്ചത്.ബുധനാഴ്ച വൈകിയിട്ട് എട്ട് മണിയോടെയാണ് സംഭവം.ചങ്ങരംകുളം ടൗണില്‍ നരണിപ്പുഴ റോഡില്‍ […]
ശബരിമല കർമ്മസമിതി നാമജപഘോഷയാത്ര നടത്തി
- admin
- October 14, 2025
- 0
കുന്നംകുളം:ശബരിമല സ്വത്ത് സംരക്ഷിക്കുക, ശബരിമലയിലെ സ്വർണ്ണകവർച്ച സിബിഐ അന്വേഷിക്കുക, തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിടുക, ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജി വെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ആലത്തൂർ […]
