യൂണിറ്റ് വാർഷികം നടത്തി

പുന്നയൂർക്കുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളി ഇടവകയിലെ സെന്റ്കുര്യാക്കോസ് കുടുംബ യൂണിറ്റിന്റെ 42-വാർഷികാഘോഷം വികാരി
ഫാ. ഡെന്നീസ് മാറോക്കി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രഡിഡന്റ് സി.വി ജേകബ് അദ്യക്ഷത വഹിച്ചു.മുതിർന്ന പത്രപ്രവർത്തകനായ എം. വി ജോസ്,പള്ളികൈക്കാരൻ സി. എ ജോഷി,കുടുംബ കൂട്ടായ്മകേന്ദ്ര സമിതി കൺവീനർ കെ.ജെ ജീജോ,ഇടവക സെക്രട്ടറി മെജോ ജെയിംസ് എന്നിവർ പ്രസംഗിച്ചു.ഷൈനി സണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. നിഷബെന്നി സ്വാഗതവും സോണി ആന്റണി നന്ദിയും പറഞ്ഞു. പ്രായം ചെന്നവരായ കൊച്ചന്നം അന്തോണി,മർഗ്ഗലീത്ത ചാക്കുണ്ണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. യൂണിറ്റിലെ കുട്ടികളുടെയും മുതിർന്ന വരുടെയും കലാപരിപാടികളും സ്നേഹവിരുന്നു ഉണ്ടായി

Leave a Reply

Your email address will not be published. Required fields are marked *