കുന്നംകുളം:ശബരിമല സ്വത്ത് സംരക്ഷിക്കുക, ശബരിമലയിലെ സ്വർണ്ണകവർച്ച സിബിഐ അന്വേഷിക്കുക, തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിടുക, ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജി വെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ആലത്തൂർ അയ്യപ്പക്ഷേത്രത്തിൽ നിന്ന് പാർക്കാടി ഭഗവതി ക്ഷേത്രത്തിലേക്കു നാമജപ ഘോഷയാത്ര നടത്തി. ആർ എസ് എസ് ബൗദ്ധിക് പ്രമുഖ് ദിലീഷ് റ്റി ഡി, പാർക്കാടി ക്ഷേത്ര ഊരാളാൻ സജീഷ്, ഹിന്ദു ഐക്യവേദി കുന്നംകുളം താലൂക്ക് പ്രസിഡന്റ് റ്റി.സുരേഷ്, ഹിന്ദു ഐക്യവേദി ജില്ലാ സഹ സംഘടനസെക്രട്ടറി എ.എസ് പ്രേമരാജ് തുടങ്ങിയവർ നേതൃത്വം നല്കി
ശബരിമല കർമ്മസമിതി നാമജപഘോഷയാത്ര നടത്തി
