കുന്നംകുളം: മുൻ എംഎൽഎ ബാബു എം പാലിശ്ശേരി (66) അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. കടവല്ലൂർ കൊരട്ടിക്കര സ്വദേശിയായ ബാബു എം പാലിശ്ശേരി 2006ലും 2011ലും കുന്നംകുളത്ത് നിന്ന് മത്സരിച്ച് നിയമസഭയിലെത്തി.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപാണ് ബാബു എം പാലിശ്ശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഞരമ്പുകളെ ബാധിച്ച പാർക്കിസൺസ് അസുഖമായിരുന്നു. പിന്നീട് ചെറിയ കോമ സ്റ്റേജിലേക്ക് മാറുകയും വീട്ടിൽ തന്നെ ശുശ്രൂഷയിൽ തുടരുകയുമായിരുന്നു.
ഭാര്യ : ഇന്ദിര (മാനേജർ, അടാട്ട് ഫാർമേഴ്സ് ബാങ്ക്). മക്കൾ: അശ്വതി, അഖിൽ ( എഞ്ചിനീയർ) മരുമകൻ: ശ്രീജിത്ത് (ഒമാൻ) സഹോദരങ്ങൾ: മാധവനുണ്ണി (റിട്ട. എക്സി. എഞ്ചിനീയർ), എം ബാലാജി (സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം), തങ്കമോൾ, രാജലക്ഷ്മി.
മൃതദേഹം കുന്നംകുളത്തെ സിപിഎം പാർട്ടി ആസ്ഥാനത്ത് എത്തിച്ച് പൊതുദർശനത്തിനായി വെക്കും. വൈകുന്നേരത്തോടെ കൊരട്ടിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ബുധനാഴ്‌ച.
മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു
