ഭക്ത കുചേലൻ ഹാൻഡിക്രാഫ്റ്റ് ഷോപ്പ് തുറന്നു പ്രവർത്തനം ആരംഭിച്ചു

ഗുരുവായൂർ: നഗരസഭയുടെ അമിനിറ്റി സെന്ററിലെ സിഗ്നേച്ചർ ഷോപ്പിൽ പുതിയതായി ആരംഭിച്ച ഭക്തകുചേലൻ ഹാൻഡിക്രാഫ്റ്റ് സംരംഭം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് ആദ്യക്ഷത വഹിച്ചു.
ചെറുകിട വ്യവസായ സംരംഭങ്ങളെ എല്ലാ രീതിയിലും പ്രോത്സഹിപ്പിക്കുന്ന നയ സമീപനത്തിന്റെ ഭാഗമായി ഒരുപാട് സംരംഭങ്ങൾ നഗരസഭയിൽ പുതിയതായി ആരംഭിച്ചു.ഭിന്നശേഷിക്കാരായ ലെനീഷ് പവിത്രൻ സൗമ്യ ദമ്പതികളാണ്
സംരഭം നടത്തി കൊണ്ട് പോകുന്നത്.
ഗുരുവായൂരിന്‍റെ പ്രത്യേകമായ സവിശേഷ സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി വരുമാനസാധ്യത വർദ്ധിപ്പിക്കാൻ ചെറുകിട വ്യവസായസംരംഭങ്ങൾ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്ഘാടകൻ സൂചിപ്പിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ, ബിന്ദു അജിത്ത് കുമാർ, കൗൺസിലർ ബിബിത മോഹൻ,വ്യവസായ ഓഫീസർ സിന്ധു പി, കോഡിനേറ്റർ ദീപ വിഎസ്,
തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *