ഗുരുവായൂര്‍ :കെ.എസ്.ആര്‍.ടി.സി ജില്ലാ ഡിപ്പോക്ക് പുതിയ മള്‍ട്ടിപര്‍പ്പസ് കെട്ടിടനിര്‍മ്മാണത്തിന് നാല് കോടി രൂപയുടെ ഭരണാനുമതി ആയതായി എൻ.കെ അക്ബർ എംഎൽഎ അറിയിച്ചു. എംഎല്‍എയുടെ 2024-25, 2025-26 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഭരണാനുമതി ആയത്.പുതിയ കെഎസ്ആർടിസി ഡിപ്പോ നിലവിൽവരുന്നതോടെ കാലങ്ങളായുള്ള പ്രദേശവാസികളുടെയും യാത്രികരുടെയും ആവശ്യത്തിന് പരിഹരമാവുകയാണ്. പാലക്കാട്, കോഴിക്കോട്, എറണാകുളം തുടങ്ങി വിവിധ ദൂരയാത്രകൾക്കുള്ള ബസുകളിലെ യാത്രികർ ആശ്രയിക്കുന്നത് ഗുരുവായൂർ കെഎസ്ആർടിസി സ്റ്റാന്റിനെയാണ്.6,243.12 ചതുരശ്ര അടിയിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ മൂന്ന് നിലകളിലായി റെസ്റ്റോറന്റ്, റിസപ്‌ഷൻ ഏരിയ, റൂമുകൾ, സ്യുട്ട് റൂം, ലിനൻ സ്റ്റോർ, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകളും വാഷ് റൂമും തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങളും യാത്രികരും ദിവസേന വന്നുപോകുന്ന ഗുരുവായൂരിന്റെ വികസനത്തിലെ നാഴികക്കല്ലായി മാറുകയാണ് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ജില്ലാ ഡിപ്പോയുടെ പുതിയ മള്‍ട്ടിപര്‍പ്പസ് കെട്ടിടം.
ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ജില്ലാ ഡിപ്പോക്ക് പുതിയ മള്‍ട്ടിപര്‍പ്പസ് കെട്ടിടം
