ഗുരുവായൂർ: ഗാന്ധിജയന്തി ദിനത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്മൃതിസദസ്സും മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സാരഥിയായി നൂറ് വർഷം തികയുന്നതിൻ്റെ ആഹ്ലാദവും മധുര പലഹാര വിതരണവും നടത്തി..കിഴക്കെ നട ഗാന്ധി സ്ക്വയറിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന അർപ്പിച്ച് ആരംഭം കുറിച്ച സ്മൃതി സദസ്സ് ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർപേഴ്സൺ മേഴ്സി ജോയ് ദേശരക്ഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു.നേതാക്കളായ ആർ.രവികുമാർ ,ശശി വാറണാട്ട്, ബാലൻവാറണാട്ട്, ടി.ൻ. മുരളി ,സി.എസ്.സൂരജ്,സ്റ്റീഫൻ ജോസ്, ടി.വി.കൃഷ്ണദാസ്, പ്രദീഷ് ഓടാട്ട്,ഏ.കെ.
ഷൈമിൽ ,പ്രിയരാജേന്ദ്രൻ ,ഷൈലജ ദേവൻ,വി.കെ.ജയരാജ്, പെരുമാൾജീ,എന്നിവർ പ്രസംഗിച്ചു.സദസ്സിന് സി. അനിൽകുമാർ,റെയ്മണ്ട് ടി.കെ.ഗോപാലകൃഷ്ണൻ, ഏ.കെ. സലീം കുമാർ.എം.എം. പ്രകാശൻ ,ജോയ് തോമാസ് ,സലിൽകുമാർ, ഷൺമുഖൻ തെച്ചിയിൽ, ശശിധരൻഎൽ ബിഎസ്, വേണു ചീരേടത്ത്, റീലവാഴപ്പുള്ളി ,ബാലക്യഷ്ണൻനായർഎന്നിവർ നേതൃത്വം നൽകി
ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതിസദസ്സ്
