ചങ്ങരംകുളം:ചിയ്യാന്നൂർ വട്ടം പറമ്പിൽ മണികണ്ഠൻ്റെ ഭാര്യ പ്രമീള (45) യെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം അക്രമിച്ച് നാലര പവൻ്റെ സ്വർണ്ണം കവർന്നത്. അക്രമം തടയാൻ ശ്രമിച്ച പ്രമീളയുടെ മകൻ മിഥുനെയും അക്രമിച്ച് സംഘം കടന്നുകളയുകയായിരുന്നു. മുഖത്ത് പരിക്കേറ്റ പ്രീമളയെയും കൈക്ക് പരിക്കേറ്റ മിഥുനെയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം. അപ്രതീക്ഷിതമായി മാസ്ക് ധരിച്ച് എത്തിയ രണ്ടു പേരടങ്ങുന്ന സംഘം കട്ടിലിൽ കിടക്കുകയായിരുന്ന പ്രമീളയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് മാല പെട്ടിക്കുകയായിരുന്നു.ശബ്ദം കേട്ട് എത്തിയ മകനെയും അക്രമിച്ച് സംഘം കടന്നുകളഞ്ഞു. നാട്ടുകാരെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു
ചങ്ങരംകുളത്ത് മുഖം മൂടി ധരിച്ചെത്തിയ സംഘം അതിക്രമിച്ച് കയറി വീട്ടമ്മയുടെനാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു.
