കുന്നംകുളം:അതിമാരക സിന്തറ്റിക് മയക്ക് മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ അക്കിക്കാവിൽ നിന്ന് പിടികൂടി.കുന്നംകുളം പോലീസും കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മലപ്പുറം താനാളൂർ പാണ്ടിയാട് സ്വദേശി വിഷാരത്ത് വീട്ടിൽ മുഹമ്മദ് സിനാൻ (21), മലപ്പുറം താനാളൂർ കെ ഡി ജാറം സ്വദേശി ഉള്ളാട്ടിൽ വീട്ടിൽ സൈനുൽ ആബിദ്(24) എന്നിവരാണ് പിടിയിലായത്. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മേഖലയിൽ ലഹരി വസ്തുക്കൾ എത്തുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ ആക്കികാവിൽ നിന്നും പിടിയിലായത്. ഇവർ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയാൻ മേഖലയിൽ പരിശോധന ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് ഇരുവരുടെയും ദേഹ പരിശോധന നടത്തി. കുന്നംകുളം എക്സൈസ് ഇൻസ്പെക്ടർ ടിഎ സജീഷ് കുമാർ,കുന്നംകുളം അഡീഷണൽ സബ് ഇൻസ്പെക്ടർ പോളി,എക്സൈസ് പ്രിവന്റ് ഓഫീസർ എസി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, നിതീഷ്,സതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്,വിജിത്ത്, ശ്യാംരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
Related Posts
തൊഴിലാളികളുമായി സംവദിച്ച് വി.എസ് സുനില്കുമാറിൻ്റെ മൂന്നാംഘട്ട പര്യടനം
- Ramesh Chembil
- March 13, 2024
- 0
ഗുരുവായൂർ: തൊഴിലാളികളുടെ മനം നിറഞ്ഞ്, അവരുമായി സംവദിച്ച് എൽ ഡി എഫ് തൃശ്ശൂർ പാർലിമെന്റ് മണ്ഡലം സ്ഥാനാർത്ഥി അഡ്വ.വി.എസ് സുനിൽകുമാർ.മണ്ഡലത്തിലെ മൂന്നാം ഘട്ട പര്യടനമാണ് തൊഴിലാളി സ്ത്രികളുമായി സൗഹൃദം പങ്കിട്ട് പൂർത്തിയാക്കിയത്. ബുധനാഴ്ച രാവിലെ […]
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ വ്യാജ ബിഷപ്പ് തൃശൂരിൽ അറസ്റ്റിൽ
- Ramesh Chembil
- June 8, 2024
- 0
തൃശൂർ: ബിഷപ്പിന്റെ വേഷം ചമഞ്ഞ് 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ […]
മമ്മിയൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സും ടോറസും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം
- admin
- January 6, 2026
- 0
ഗുരുവായൂർ: മമ്മിയൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സും ടോറസും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം. ടോറസ് ലോറി ഡ്രൈവർ പട്ടാമ്പി സ്വദേശി മുഹമ്മദ് ഷാക്കിർ, ബസ്സിലുണ്ടായിരുന്ന കർണാടക സ്വദേശികളായ […]
