ഗുരുവായൂർ: തൊഴിലാളികളുടെ മനം നിറഞ്ഞ്, അവരുമായി സംവദിച്ച് എൽ ഡി എഫ് തൃശ്ശൂർ പാർലിമെന്റ് മണ്ഡലം സ്ഥാനാർത്ഥി അഡ്വ.വി.എസ് സുനിൽകുമാർ.മണ്ഡലത്തിലെ മൂന്നാം ഘട്ട പര്യടനമാണ് തൊഴിലാളി സ്ത്രികളുമായി സൗഹൃദം പങ്കിട്ട് പൂർത്തിയാക്കിയത്. ബുധനാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രം തന്ത്രി മഠത്തിൽ എത്തി അദ്ദേഹം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിനെ കണ്ടു അനുഗ്രഹം വാങ്ങിയാണ് യാത്ര തുടങ്ങിയത്. തുടർന്ന് ഗുരുവായൂർ ആനത്താവളത്തിൽ എത്തി സന്ദർശകരെയും ആനത്താവളത്തിലെ ജീവനക്കാരെയും ക്വാർട്ടേഴ്സുകളിലെത്തി കുടുംബാംഗങ്ങളെയും കണ്ട് വോട്ടഭ്യർത്ഥന നടത്തി. പിന്നീട് വടക്കേക്കാട് കൗക്കാനപ്പെട്ടിയിൽ എത്തിയ അദ്ദേഹം തോട് വൃത്തിയാക്കി കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് അവരുടെ അടുത്ത് ചെന്ന് വോട്ടഭ്യർത്ഥന നടത്തി.പിന്നീട് പുന്നയൂർ, പുന്നയൂർക്കുളം മേഖലകളിലെ വിവിധ തൊഴിൽ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ സുനിൽകുമാർ കൊച്ചന്നൂർ സുന്നത്ത് ജുമാ അത്ത് പള്ളിയിലെത്തി.ആഹ്ലാദപൂർവ്വം പള്ളി അധികാരികളും ഉസ്താതുമാരും സ്ഥാനാർത്ഥിയെ സ്വീകരിച്ചു.വൈകിട്ട് മണത്തല ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു. സിപിഎം ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്, ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ, എൻ കെ അക്ബർ എംഎൽഎ,സിപിഐ ജില്ലാ കമ്മിറ്റി അംഗം സി വി ശ്രീനിവാസൻ, മണ്ഡലം സെക്രട്ടറി അഡ്വ.പി മുഹമ്മദ് ബഷീർ,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റഹീം വീട്ടിപറമ്പിൽ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
തൊഴിലാളികളുമായി സംവദിച്ച് വി.എസ് സുനില്‍കുമാറിൻ്റെ മൂന്നാംഘട്ട പര്യടനം
