ഗുരുവായൂർ ദേവസ്വം രാമായണ മാസാചരണ പരിപാടികൾക്ക് നാളെ തുടക്കം

ഗുരുവായൂർ:ആത്മവിശുദ്ധിയുടെ ഭക്തി നിറവുമായി രാമായണ മാസം വരവായി.ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ദേവസ്വം മതഗ്രന്ഥശാല, ചുമർചിത്ര പഠനകേന്ദ്രം എന്നിവയുടെ സഹകരണത്തിൽ
വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഇത്തവണയും രാമായണ മാസത്തെ വരവേൽക്കുന്നത്. രാമായണ മാസാരംഭ ദിനമായ നാളെ (ജൂലൈ 16 ചൊവ്വാഴ്ച) രാവിലെ പത്തു മണിക്ക് ദേവസ്വം പുസ്തകശാലയിൽ രാമായണ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരാകും. അദ്ധ്യാത്മിക പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ദേവസ്വം അദ്ധ്യാത്മരാമയണം, പഞ്ചാംഗം ഉൾപ്പെടെയുള്ള വിശിഷ്ട ഗ്രന്ഥങ്ങൾ  വാങ്ങാൻ  ഭക്തൻമാർക്കായി പ്രത്യേക കൗണ്ടർ ,അപൂർവ്വ താളിയോല ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള രാമായണ ഗ്രന്ഥങ്ങളുടെ പ്രദർശനം എന്നിവ  ഈ വർഷം ഒരുക്കിയിട്ടുണ്ട്.’ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിന്  മുൻവശമാണ്  പ്രദർശനം. രാമായണ മാസാചരണത്തിൻ്റെ ഭാഗമായി  രാമായണം ദേശീയ സെമിനാർ, ചുമർചിത്ര പ്രദർശനം എന്നിവയും ഉണ്ടാകും. രാമായണ മാസം -ആദ്യ
അദ്ധ്യാത്മിക പ്രഭാഷണം
മുല്ലക്കര രത്നാകരൻ നിർവ്വഹിക്കും.കർക്കിടകം ഒന്നാം ദിനമായ നാളെ രാവിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അദ്ധ്യാത്മിക രാമായണ പാരായണം നടക്കും. ഡോ.വി.അച്യുതൻ കുട്ടി പാരായണം നിർവ്വഹിക്കും.തുടർന്ന് കർക്കിടകം 32 വരെ പരായണം ഉണ്ടാകും.
രാമായണ മാസ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾക്ക് നാളെ സന്ധ്യയ്ക്ക് ശേഷം 7 മണി മുതൽ
മേൽപുത്തൂർ ആഡിറ്റോറിയത്തിൽ തുടക്കമാകും. മുൻ മന്ത്രിയും ഗ്രന്ഥകാരനുമായ മുല്ലക്കര രത്നാകരൻ ആദ്യ ദിനത്തിലെ പ്രഭാഷണം നിർവ്വഹിക്കും. എല്ലാ ദിവസവും ഇതേ സമയത്ത് വിവിധ പണ്ഡിതൻമാരുടെ അദ്ധ്യാത്മിക പ്രഭാഷണങ്ങൾ ഉണ്ടാകും.ദേവസ്വം മതഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി ‘രാമായണ പാരായണ മത്സരം,ക്വിസ് മത്സരം എന്നിവ ഉണ്ടാകും. ഇതോടൊപ്പം ദേവസ്വം
കീഴേടം ക്ഷേത്രങ്ങളായ പൂന്താനം മഹാവിഷ്ണു ക്ഷേത്രം ,നെന്മിനി ബലരാമ ക്ഷേത്രം, വെർമാനൂർ ശിവ ക്ഷേത്രം എന്നിവിടങ്ങളിൽ എല്ലാ ദിവസവും രാമായണ പാരായണം ദേവസ്വം നടത്തുന്നുണ്ട് .കൂടാതെ കർക്കടകം 1  മുതൽ 12 കൂടി കാവീട് കാർത്യായനി ക്ഷേത്രത്തിൽ മുറജപം, വിശേഷാൽ പുഷ്പാഞ്ജലി എന്നിവയും നടത്തുന്നുണ്ട് .നെന്മിനി ബാലരമ ക്ഷേത്രത്തിൽ കർക്കടക വാവിന് പിതൃക്കൾക്ക്  ബലിതർപ്പണം നടത്തുന്നതിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *