വടക്കേക്കാട് ലോക മണ്ണ് ദിനം ആചരിച്ചു

വടക്കേക്കാട്: സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ലോക മണ്ണ് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഷറഫ് തറയിൽ അധ്യക്ഷനായി.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഹസ്സൻ തെക്കേപാട്ടയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.മണ്ണിൻ്റെ സംരക്ഷണം അളക്കുക നിയന്ത്രിക്കുക നിരീക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് ആശുപത്രി അങ്കണത്തിൽ വൃക്ഷതൈ നട്ട് കൊണ്ടാണ് ചടങ്ങ് നടന്നത്. ബാങ്ക് വൈസ് പ്രസിഡണ്ട് ബിനോജ്
ഞമനേങ്ങാട് സ്വാഗതം പറഞ്ഞു. മംന്ദലാംകുന്ന് മുഹമ്മദ് ഉണ്ണി,
സി.ച്ച്.സി മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ:നിത പി.ജി, ഹെഡ് നഴ്സ് അമ്പിളി,കൃഷ്ണപ്രിയ, പ്രിയ,പാലിയേറ്റീവ് സിസ്റ്റർ മിനി, സീനിയർ ക്ലർക്ക് സുധീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *