പുന്നയൂർക്കുളം:ബാലഗോകുലം പുന്നയൂർക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.രാവിലെ ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ ജ്ഞാനപ്പാന പാരായണം, 9ന് ചെറായി ശ്രീനാരായണ ബാലാഗോകുലത്തിൽ സർഗ്ഗാഷ്ടമി കലാവൈജ്ഞാനിക ഉറിയടി മത്സരങ്ങൾ എന്നിവ ഉണ്ടായി. വൈകീട്ട് വന്നേരി കൊരച്ചനാട്ട് ഭഗവതിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ സമാപിച്ചു. പെരിയമ്പലത്തും ശോഭായാത്രയുണ്ടായി.
കൃഷ്ണ രാധ വേഷങ്ങൾ, നിശ്ചലദൃശ്യങ്ങൾ,ഗോപിക നൃത്തം,ഭജന എന്നിവ ശോഭായാത്രകളിൽ അണിനിരന്നു.ഭാരവാഹികളായ ജയരാജൻ ചക്കാലകുമ്പിൽ, എ.രാധ,ചന്ദ്രൻ മങ്കുഴി,ടി.പി.ഉണ്ണി,ടി,അശോകൻ,സുരേഷ് നടുവത്ത്, കെ.എം തുടങ്ങിയവർ നേതൃത്വം നല്കി
ബാലഗോകുലം പുന്നയൂർക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
