വടക്കേക്കാട് :നേരം വെളുത്തപ്പോ വീട്ടുകാർ കണ്ടത് കത്തിയമർന്ന പാചകപ്പുര.തിരുവളയന്നൂർ പൂവ്വത്തൂര്‍ രവിയുടെ വീടിനോട് ചേര്‍ന്ന ഓലമേഞ്ഞ പാചകപുരയാണ് കത്തി നശിച്ചത്.തിങ്കളാഴ്ച നേരം പുലര്‍ന്നപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്.രവിയും സഹോദരൻ അനിലും കുടുംബവും താമസിക്കുന്ന ഓട് വീടിനോട് ചേര്‍ന്നുണ്ടാക്കിയ ഓലമേഞ്ഞ പാചകപ്പുരയാണ് കത്തി നശിച്ചത്.വീട്ടില്‍ സൗകര്യം കുറവായതിനാല്‍ വീട്ട് ഉപകരണങ്ങളും,അരി അടക്കമുള്ള പാചക വസ്തുക്കളും,പാത്രങ്ങളും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇവ കൂടാതെ വാഷിംഗ് മെഷീന്‍, മിക്‌സി, കുക്കര്‍ എന്നിവയും കത്തി നശിച്ചിട്ടുണ്ട്.
നേരം വെളുത്തപ്പോ വീട്ടുകാർ കണ്ടത് കത്തിയമർന്ന പാചകപ്പുര
