അതിഥിയായി എത്തി…  ആവേശം പകർന്ന് തൃശ്ശൂർ ജില്ലാ കലക്ടർ

തൃശ്ശൂർ : പേരാമംഗലം ശ്രീദുർഗാവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 24 കേരള എൻ.സി.സി  ബറ്റാലിയൻ്റെ സിഎ റ്റി സി ക്യാമ്പിൽ തൃശ്ശൂർ ജില്ലാ കലക്ടർ  അർജുൻ പാണ്ഡ്യൻ ഐ എ എസ് സന്ദർശിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്ന എൻ.സി.സി കേഡറ്റുകളുമായി അദ്ദേഹം ഏറെനേരം സംവദിച്ചു. 600-ൽ അധികം വരുന്ന കേഡറ്റുകൾക്ക് ജില്ലാ കലക്ടറുടെ സന്ദർശനം ഏറെ ആവേശം പകർന്നു. കുട്ടികളുടെ ആഗ്രഹത്തിനനുസരിച്ച് അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനും കലക്ടർ സമയം കണ്ടെത്തി. ഒഫീഷിയേറ്റിങ്  ഗ്രൂപ്പ് കമാൻഡർ കേണൽ മോനി അയ്യർ, ക്യാമ്പ് കമാൻഡൻ്റ് ലെഫ്റ്റനൻ്റ്  കേണൽ ബ്രിജേഷ് എം ടി, ഡെപ്യൂട്ടി കമാൻഡൻറ് ക്യാപ്റ്റൻ ഡോക്ടർ ജെയ്സൺ ജേക്കബ്, സ്കൂൾ മാനേജർ ബാബു എം.വി, പ്രധാന അധ്യാപകനും എൻ.സി.സി ഓഫീസറുമായ രാജു എം. എസ്, 24 ( കെ ) ബിഎൻ ജെ എസ്  രാജൻ വി. കെ, 24 ( കെ) എസ് എം ബിജോയ് റായ്, എൻ.സി.സി ഓഫീസർമാരായ പ്രവീൺ,സുഖിൽ, അസീസ് ,സുമംഗല എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *