സ്കൂളുകളിൽ പ്രവേശനോത്സവം

വടക്കേക്കാട്: നൂറാം വാർഷികത്തിലെത്തിയ വൈലത്തൂർ സെന്റ് ഫ്രാൻസ് യുപി സ്കൂളിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.പിടിഎ പ്രസിഡൻ്റ് സുനിൽ വൈലത്തൂർ ഉദ്ഘാടന സന്ദേശം നൽകി.സീനിയർ അധ്യാപികരായ എം എൽ മരിന,മിനി ഡേവിഡ്,ജീന ഏലിയാസ് എന്നിവർ കുട്ടികളോടൊപ്പം തിരി തെളിയിച്ചു.മധുര പലഹാര വിതരണവും നടന്നു.പ്രധാന അദ്ധ്യാപകൻ ടി.എ. ഫ്രാൻസിസ് പ്രവേശനോത്സവസന്ദേശം നൽകി.

ഞമനേങ്ങാട്:എ എൽ പി എസ് ഞമനേങ്ങാട് (ഓൾഡ് ) ൽ പ്രവേത്സനോത്സവവും രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്സും നടന്നു.യോഗം വാർഡ് മെമ്പർ സരിത ഷാജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ. കെ.എസ് മനോജ്‌ അദ്ധ്യക്ഷത വഹിച്ചു.  പ്രധാനധ്യാപിക പി.ആർ രമാദേവി,ആത്രപുള്ളി നാരായണൻ, കാവീട്ടിൽ പുഷ്‌ക്കരൻ, സജീവ് കണ്ടംപുള്ളി, ബക്കർ ഞമനേങ്ങാട്,എം. ഇ അബ്ദുൽ നാസർ, അധ്യാപികമാരായ സിനി,ഭവ്യ തുടങ്ങിയവർ പങ്കെടുത്തു.

മന്ദലാംകുന്ന്: ജി.എഫ്.യൂ.പി സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനവും, വിദ്യാലയത്തിന് ആദ്യമായി എൽ.എസ്.എസ് ലഭിക്കുന്നതിന് നേതൃത്വം നൽകിയ പ്രധാന അധ്യാപികക്കും സഹ അധ്യാപകർക്കും വാർഡ് മെമ്പർ നൽകുന്ന ഉപഹാര സമർപ്പണവും വാർഡ് മെമ്പർ അസീസ് മന്ദലാകുന്ന് നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു.എൽ.എസ്.എസ് ജേതാവ് പി.എൻ മുഹമ്മദ് നസ്’വാന് മദർ പി.ടി.എ വൈസ് പ്രസിഡന്റ് റാമിയ ബഷീർ ഉപഹാരം നൽകി.നവാഗത വിദ്യാർത്ഥികൾക്ക് സൗഹൃദം മന്ദലാകുന്ന് നൽകിയ ഉപഹാരം ഭാരവാഹികളായ മൂസ ആലത്തയിൽ,യഹിയ മന്ദലാംകുന്ന്,ആർ.എസ് ഷെക്കീർ എന്നിവർ ചേർന്ന് നൽകി.പി.ടി.എ വൈസ് പ്രസിഡന്റ്  വി.എച്ച് റബിയത്ത്,ടി.എ അയിഷ, യൂസഫ് തണ്ണിതുറക്കൽ, ഉനൈസ ഹംസ എന്നിവർ സംസാരിച്ചു.പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ.ടി.കെ അനീസ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *