ജനങ്ങളെ വലച്ച് ബസ് സമരം തുടരുന്നു. അറസ്റ്റിലായ കണ്ടക്ടറെ റിമാൻ്റ് ചെയ്തു

പുന്നയൂർക്കുളം:കുന്നംകുളം, ഗുരുവായൂർ – കുണ്ടുകടവ് റൂട്ടിൽ ബസ് സമരം ഇന്നും തുടരുന്നു. ഇന്നലെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റു ചെയ്ത ബസ് ജീവനക്കാരനെ റിമാൻ്റ് ചെയ്തു.കുന്നംകുളം- കുണ്ടുകടവ് റൂട്ടിലോടുന്ന വിജിത്ത് ബസിലെ കണ്ടക്ടർ എരമംഗലം സ്വദേശി വാസുവിനെയാണ് റിമാൻ്റ് ചെയ്തത്.ഇന്നലെ ഉച്ചയോടെയാണ് ബസ് ജീവനക്കാർ സമരം പ്രഖ്യാപിച്ചത്. കുന്നംകുളം-കുണ്ടുകടവ് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ  കണ്ടക്ടറെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റു ചെയ്‌തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പെരുമ്പടപ്പ് പാറയിലെ സ്കൂൾ കുട്ടികളോട് അപമര്യാധയായി കണ്ടക്ടർ പെരുമാറിയതിനെതിരെ വിദ്യാർത്ഥികൾ നല്കിയ പരാതിയിലാണ് പൊലീസ് നടപടി. വിദ്യാർത്ഥികൾ ബസിൽ കയറുന്നതിനിടെ  കണ്ടക്ടർ അപമര്യാധയായി പെൺകുട്ടികളോട് പെരുമാറിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.ഇതേ തുടർന്ന് കഴിഞ്ഞ ദിവസം വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. വിഷയം രമ്യമായി പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പെരുമ്പടപ്പ് പൊലീസ് ഇന്നലെ ഉച്ചയോടെ ബസ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു.ഇതേ തുടർന്ന് ജീവനക്കാർ സമരം പ്രഖ്യാപിക്കുകയായിരുന്നു.
അപ്രതീക്ഷിതമായ ബസ് സമരം ഇന്നലെ യാത്രക്കാരെയും വിദ്യാർത്ഥികളെയും വലച്ചു.സ്കൂൾ വിട്ട് നിരവധി വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും വീട്ടിലെത്താൻ ബുദ്ധിമുട്ടി.

Leave a Reply

Your email address will not be published. Required fields are marked *