ചാവക്കാട്:നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ എന്ന സന്ദേശവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ബുധനാഴ്ച്ച വൈകിട്ട് 3-ന് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ സ്വീകരണം നൽകുമെന്ന് സ്വാഗത സംഘം ചെയർമാൻ സി.എച്ച്.റഷീദ്,ജനറൽ കൺവീനർ കെ.വി.ഷാനവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജാഥയെ മുനിസിപ്പൽ ഓഫിസ് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുനിസിപ്പൽ ചത്വരത്തിലേക്ക് ആനയിക്കും.ഗുരുവായൂർ നിയോജകമണ്ഡലത്തിലെ സ്വീകരണം ചാവക്കാടാണ് നടക്കുന്നത്. സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് നാളെ ചാവക്കാട് സ്വീകരണം
