കുന്നംകുളം:വാക്ക് തർക്കത്തെ തുടർന്ന് കേച്ചേരി മഴുവഞ്ചേരിയിൽ യുവാവിനെ വെട്ടിപരിക്കൽപ്പിച്ചു.മഴുവഞ്ചേരി സ്വദേശി വാകപ്പാറക്കൽ വീട്ടിൽ ബിജുട്ടൻ (40)നാണ് വെട്ടേറ്റത്.ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.രാവിലെ ബിജുവും ആക്രമിച്ചവരും തമ്മിൽ വാക്ക് തർക്കം നടന്നിരുന്നു. ഈ തർക്കത്തിന്റെ പ്രതികാരമെന്നോണമാണ് ഇന്ന് രാത്രി ബിജുവിനെ ആക്രമിച്ചത്. തലക്ക് പരിക്കേറ്റ ബിജുവിനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തിൽ അനിൽ,വിനു എന്നിവർക്കെതിരെ കുന്നംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വാക്ക് തർക്കം; കേച്ചേരിയിൽ യുവാവിന് വെട്ടേറ്റ്
