പുന്നയൂർക്കുളം:ഈ പുതുവർഷ പുലരി അമ്മിണിക്ക് പുതുജീവിതൻ്റെ വെളിച്ചം പകർന്ന ദിനമാണ്.ബാങ്ക് ജപ്തിചെയ്തതിനെത്തുടർന്ന് കിടപ്പാടം നഷ്ടമായ അമ്മിണിയുടെ കുടുബത്തിന് സഹായവുമായി വാട്ട്സ്ആപ്പ് കൂട്ടായ്മകൾ രംഗത്തെത്തിയതാണ് പുതുജീവിതത്തിനു വഴിയൊരുക്കിയത്.ബാങ്കിൽ അടക്കേണ്ട മുഴുവൻ തുകയും കൂട്ടായ്മകൾ അടച്ചു.പുന്നയൂർക്കുളം കിഴക്കേ ചെറായി സ്വദേശി കരുമത്താഴത്ത് അമ്മിണിയുടെ വീടാണ് കുടിശ്ശികയെത്തുടർന്ന് കേരള ബാങ്ക് വടക്കേക്കാട് ശാഖ ജപ്തി ചെയ്തത്.നാലുലക്ഷം രൂപയാണ് ബാധ്യത യുണ്ടായിരുന്നത്.ഇതിൽ 2.5 ലക്ഷം രൂപയോളം വാട്ട്സ്ആപ്പ്, ഫെയ്‌സ്ബുക്ക് കൂട്ടായ്മകളിലൂടെ സ്വരൂപിച്ചു. ബാക്കി തുക ബന്ധുവിന്റെ സ്വർണം പണയുംവെച്ച് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 13-നാണ് ബാങ്ക് അധികൃതർ ജപ്തി ചെയ്ത് വീട് പൂട്ടിയത്.ഇതേത്തുടർന്ന് അമ്മിണി വീട്ടിൽനിന്നു പുറത്തായി. രണ്ടുദിവസം വീടിനു പുറത്തുള്ള വിറകുപുരയിലാണ് ഇവർ കഴിഞ്ഞിരുന്നത്. പ്രായമായ അമ്മിണിയും ഇവരുടെ മകളും പേരക്കുട്ടിയും വീടിനു പുറത്ത് കഴിയുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാർ ഇവർക്ക് ഒരു മുറി തുറന്നു നൽ കിയെങ്കിലും അടുത്ത ദിവസം അധികൃതരെത്തി മരപ്പലകവെച്ച് വാതിൽ അടച്ചു. എൽ.ജെ.പി.ആർ ജില്ലാ അധ്യക്ഷനും വടക്കേക്കാട് സ്വദേ ശിയുമായ ദിലീപ് വാഴപ്പുള്ളിയുടെ നേതൃത്വത്തിലാണ് ഇവർ ക്കുവേണ്ട തുക സമാഹരിച്ചത്. അമ്മിണിയുടെ മകളുടെ അക്കൗണ്ട് നമ്പർ നൽകി സഹായം അഭ്യർഥിച്ചായിരുന്നു തുക സ്വരൂപിച്ചത്. സ്വധർമ, സ്വയരക്ഷ, രാഷ്ട്രസാരഥി, നവയുഗ കുന്നത്തൂർ എന്നീ കൂട്ടായ്മകളാണ് ഇതിനുവേണ്ടി സഹകരിച്ചത്. പണം അടച്ചതി നെത്തുടർന്ന് ബാങ്കധികൃതർ വാതിലുകൾ തുറന്നുനൽകി.ഈ പുതുവർഷം അമ്മിണിക്ക് പുതുജീവിതത്തിൻ്റെതു കൂടിയാണ്.തങ്ങളെ കൈ പിടിച്ചുയർത്തിയ സുമനസ്സുകളോട് നന്ദി പറയുകയാണ് അമ്മിണി
അമ്മിണിക്കിനി സുരക്ഷിതമായി അന്തിയുറങ്ങാം… പുതുവർഷത്തിൽ പുതുജീവൻ നല്കി വാട്സ് ആപ്പ് കൂട്ടായ്മ
