പുന്നയൂരിൽ എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനപത്രിക പ്രകാശനവും വിശദീകരണവും നടത്തി.50 വർഷത്തെ യുഡിഎഫ് ഭരണത്തെ പിന്നിലാക്കിയാണ് 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇറക്കിയ പ്രകടനപത്രികയിലെ പദ്ധതികൾ ഒന്നൊന്നായി പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ സമാനതകൾ ഇല്ലാത്ത വികസന മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് എൽഡിഎഫ് ഭരണസമിതി നടത്തിയതെന്ന് എൽഡിഎഫ് ഭാരവാഹികൾ പറഞ്ഞു. ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, പശ്ചാത്തല മേഖല, കാർഷിക മേഖല, മത്സ്യമേഖല, തുടങ്ങി അവസാനം ആധുനിക വാതക സ്മശാനം വരെ വലിയ മുന്നേറ്റമാണ് നടത്തിയത്. തുടർന്നും പുന്നയൂരിൽ അധികാരത്തിൽ വന്നാൽ ലൈഫ് ഭവന പദ്ധതിയിൽ ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള പഞ്ചായത്ത് ഭവനരഹിതർ ഇല്ലാത്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കും. പത്രസമ്മേളനത്തിൽ എൽഡിഎഫ് നേതാക്കളായ ടിവി സുരേന്ദ്രൻ,   സുഹറ ബക്കർ, കെ ബി ഫസലുദ്ദീൻ,  എംപി ഇക്ബാൽ മാസ്റ്റർ, ടി ബി ജാബിർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *