പുന്നയൂർക്കുളം :അണ്ടത്തോട് പാലത്തിനു സമീപം കടന്നൽ കുത്തേറ്റ് ദമ്പതികളും മകളും ഉൾപ്പെടെ 4 പേർക്ക് പരുക്ക്. കനോലി കനാലിനു സമീപം ചെങ്ങേങ്കലത്ത് അഷ്റഫ് (60), ഭാര്യ സക്കീന (42), മകൾ ഫാത്തിമ സഫ (മൂന്നര), അയൽവാസി താമരത്ത് അനില (60) എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി കുത്തേറ്റ അഷ്റഫും ഭാര്യയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 10 മണിയോടെ കുട്ടിയുമായി അങ്കണവാടിയിൽ പോകുമ്പോഴാണ് സക്കീനയെ കടന്നല്ലുകൾ ആക്രമിച്ചത്. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. പെയിന്റിങ് ജോലിക്കാരനായ അഷ്റഫ് പുറത്തിറങ്ങിയപ്പോഴാണ് കടന്നൽ കുത്തേറ്റത്. സമീപത്തെ കുളത്തിൽ ചാടിയാണ് അഷ്റഫ് രക്ഷപ്പെട്ടത്. അഷറഫിനു ദേഹമാസകലം പരുക്കുണ്ട്. രാവിലെ പാലുമായി പോകുമ്പോഴാണ് അനിലക്ക് കുത്തേറ്റത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട്ടുമരത്തിലാണ് ഭീമൻ കടന്നൽ കൂട് ഉള്ളത്. നാട്ടുകാർക്ക് ഭീഷണി ഉയർത്തുന്ന കടന്നൽ കൂട് നശിപ്പിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവിശ്യപ്പെട്ടു
അണ്ടത്തോട് കടന്നൽ കുത്തേറ്റ് നാല് പേർക്ക് പരുക്ക്
