ബിജെപി പുന്നയൂർ പഞ്ചായത്ത് കൺവെൻഷൻ അഡ്വ. നിവേദിത ഉദ്ഘാടനം ചെയ്തു


പുന്നയൂർ:ബിജെപി പുന്നയൂർ പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും സംഘടിപ്പിച്ചു.തെക്കിനേടത്ത് പടി സെൻ്ററിൽ നടന്ന കൺവെൻഷൻ ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ദിനേശ് ഈച്ചിത്തറ അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,മണ്ഡലം ജന. സെക്രട്ടറി സുജയൻ മാമ്പുള്ളി, യുവമേർച്ച ജില്ല പ്രസിഡൻ്റ് കാളിദാസൻ, ഉഷരവി,സജീഷ് മുണ്ടൻതറ എന്നിവർ സംസാരിച്ചു.വെസ്റ്റ് മേഖല സെക്രട്ടറി സബിത സ്വാഗതവും ബിജു പൊക്കുളങ്ങര നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *