വടക്കേകാട്: സി ഡി എസ് വാർഷികാഘോ ഷം ടി എം കെ റീജൻസി യിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് എൻ. എം. കെ നബീൽ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ പ്രബീന സത്യൻ അധ്യ ക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിൽസി ബാബു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ഖാലിദ് എസ്. കെ, റഷീദ് കെ വി, രുഗ്മ്യ സുധീർ, ബ്ലോക്ക് മെമ്പർ തെക്കുമുറി കുഞ്ഞുമുഹമ്മദ്, വാർഡ് മെമ്പർമാരായ ടി സി സരസ്വതി, ബീന സുരേന്ദ്രൻ, കെ എസ് ഷനിൽ,ശിജില എന്നിവർ സംസാരിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷീബ സ്വാഗതവും മെമ്പർ സെക്രട്ടറി ഫ്രഡി കെ എസ് നന്ദിയും പറഞ്ഞു. സിഡി എസ് മെമ്പർമാർ, ബ്ലോക്ക് കോർഡിനേറ്റർ എന്നിവർ പങ്കെടുത്തു ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ അയൽക്കൂട്ട അംഗങ്ങളുടെ മക്കൾക്ക് പുരസ്‌കാരം നൽകി.തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
വടക്കേകാട് സി ഡി എസ് വാർഷികം ആഘോഷിച്ചു
