അമല ആശുപത്രിയിലെ നഴ്സുമാരുടെ സമരം അടിയന്തരമായി പരിഹരിക്കണം;അനിൽ അക്കര

തൃശൂർ :അമല ആശുപത്രിയിലെ നഴ്സുമാരുടെ സമരം അടിയന്തരമായി പരിഹരിക്കണമെന്ന് അനിൽ അക്കര. സമരം പരഹരിക്കണമെന്ന് കാട്ടി അനിൽ അക്കര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. അടാട്ട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നായ അമല ആശുപത്രിയിൽ നിലവിൽ നടക്കുന്ന നഴ്സുമാരുടെ സമരം അടിയന്തരമായി ഒത്തുതീർപ്പാക്കേണ്ടതുണ്ട്. സമരക്കാരായ നഴ്സുമാർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പൊതുജനങ്ങളുടെ ബുദ്ധിമുട്ടും സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനവും കണക്കിലെടുത്ത്
അമല ആശുപത്രി മാനേജ്മെന്റുമായി
സംസാരിക്കുകയുണ്ടായി.
നിലവിൽ നൽകുന്ന ശമ്പളം വർദ്ധിപ്പിക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഈ ആവശ്യം ന്യായമാണെങ്കിൽ അത് അംഗീകരിക്കണമെന്നും, ശമ്പള വർദ്ധനവ് നടപ്പിലാക്കണമെന്നും മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാൽ നിലവിൽ മുപ്പതിനായിരം മുതൽ അറുപതിനായിരം രൂപ വരെ ശമ്പളം നഴ്സുമാർക്ക് നൽകുന്നുണ്ടെന്നാണ് മാനേജ്മെന്റ്
ഉന്നയിക്കുന്ന വാദം.
ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുന്നത് മൂലം സാധാരണക്കാരായ രോഗികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയം നീണ്ടുപോകാതെ, ഇരുവിഭാഗങ്ങളുമായി
ചർച്ച നടത്തി സമരം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്
തൊഴിൽ വകുപ്പ് മന്ത്രി
ബിന്ദു കൃഷ്ണയ്ക്ക്
കത്ത് നൽകിയിട്ടുണ്ട്.ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതോടൊപ്പം, പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ ചികിൽസ ലഭ്യമാക്കാനുള്ള സാഹചര്യം ചർച്ചകളിലൂടെ എത്രയും വേഗം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അനിൽ അക്കര പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *