പുന്നയൂർക്കുളം:മന്ദലാംകുന്ന് ജി.എഫ്.യൂ.പി സ്കൂളിൽ നടക്കുന്ന “ചെക്ക്” ചെസ്സ് കോച്ചിംഗ് ക്യാമ്പ് പി.ടി.എ പ്രസിഡന്റ് റാഫി മാലിക്കുളം ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡന്റ് ഷൈല ഷാദുലി അധ്യക്ഷത വഹിച്ചു.അവധിക്കാലം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിൻ്റെ ഭാഗമായും, വിദ്യാർത്ഥികളുടെ ഓർമ്മയും ഏകാഗ്രതയും ശ്രദ്ധയും മെച്ചപ്പെടുത്തുന്ന ഒരു ഗെയിം എന്നുള്ള നിലയിൽ മൊബൈലിനോട് ചെക്ക് പറയുക എന്ന ലക്ഷ്യത്തിലുമാണ് പത്ത് ദിവസങ്ങളിലായി നടക്കുന്ന ചെസ്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കം കുറിച്ചത്.കേരളോത്സവം സംസ്ഥാന തല ചാമ്പ്യൻ സവാദ് ഷംസുദ്ദീൻ പുന്നയൂർ ആണ് പരിശീലനം നൽകുന്നത്.വിദ്യാലയത്തിലെയും സമീപ പ്രദേശങ്ങളിലെയും നാല്പതോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.പി.ടി.എ കമ്മിറ്റി അംഗം ടി.എ അയിഷ സംസാരിച്ചു.പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും മദർ പി.ടി.എ വൈസ് പ്രസിഡന്റ് റാമിയ ബഷീർ നന്ദിയും പറഞ്ഞു.
മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ചെസ്സ് കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
