കാണാതായ ചാലക്കുടി ആളൂർ സ്‌റ്റേഷനിലെ പൊലീസുകാരനെ കണ്ടെത്തി

തൃശൂർ:ചാലക്കുടി ആളൂർ പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ വിജയരാഘവപുരം സ്വദേശി പി.എ സലേഷ് (34) നെ കണ്ടെത്തി.തമിഴ്നാട് തഞ്ചാവൂരിൽ നിന്നാണ് കണ്ടെത്തിയത്.ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് ചാലക്കുടി പൊലീസാണ് സലേഷിനെ കണ്ടെത്തിയത്. വൈകീട്ടോടെ നാട്ടിലേക്ക് കൊണ്ടുവരും. അതിനു ശേഷമേ നാടുവിടാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജോലിയിൽ നിന്ന് സമ്മർദ്ദം നേരിട്ടിട്ടുണ്ടോ എന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകു.ഈ മാസം 8 ന് പൊലീസ് സ്‌റ്റേഷനിലേയ്ക്കു ഡ്യൂട്ടിക്ക് എന്നു പറഞ്ഞു പോയ സലേഷ് തിരികെ വീട്ടിൽ എത്താതായതോടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.തുടർന്നു ചാലക്കുടി പൊലീസ് കേസ് റജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.പാലത്തിങ്കൽ അയ്യപ്പന്റെ മകനാണ് സലേഷ്.ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിനു സമീപത്തു നിന്ന് ഇദ്ദേഹത്തിന്റെ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *