പെരിന്തല്‍മണ്ണ സ്വര്‍ണ്ണ കവര്‍ച്ച;13 പ്രതികള്‍ പിടിയില്‍,രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെടുത്തു,ആസൂത്രണം നടന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ

മലപ്പുറം:പെരിന്തല്‍മണ്ണയില്‍ നടന്ന സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ 13 പ്രതികള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായി.ഇവരില്‍നിന്ന് രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെത്തി.
ജ്വ​ല്ല​റി ഉ​ട​മ​ക​ളെ കാ​റി​ൽ പി​ന്തു​ട​ർ​ന്ന് മൂ​ന്ന​ര കി​ലോ​ഗ്രാം സ്വ​ർ​ണമാണ് കവര്‍ന്നത്.
ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കൊ​ല​പാ​ത​ക​​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് പാ​റ​ക്കെ​ട്ട് വീ​ട്ടി​ൽ വി​പി​ൻ (36), കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി അ​ടി​വാ​രം ആ​ലം​പ​ടി ശി​ഹാ​ബു​ദ്ദീ​ൻ (28),അ​ടി​വാ​രം പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​സ് (27), ക​ണ്ണൂ​ർ പി​ണ​റാ​യി എ​രു​വെ​ട്ടി​യി​ലെ കി​ഴ​ക്കേ​പ​റ​മ്പ​ത്ത് അ​ന​ന്തു (28), തൃ​ശൂ​ർ വെ​ള്ളാ​നി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ കൊ​ട്ടി​യാ​ട്ടി​ൽ സ​ലീ​ഷ് (35), കി​ഴ​ക്കും​പാ​ട്ടു​ക​ര പ​ട്ട​ത്ത് മി​ഥു​ൻ എ​ന്ന അ​പ്പു (37), പാ​ട്ടു​ര​ക്ക​ൽ കു​റി​യേ​ട​ത്ത് മ​ന​യി​ൽ അ​ർ​ജു​ൻ കെ. ​നാ​രാ​യ​ൺ (28), പീ​ച്ചി സ്വ​ദേ​ശി​ക​ളാ​യ ആ​ല​പ്പാ​റ പ​യ്യം​കോ​ട്ട​ൽ സ​തീ​ഷ് (46), ക​ണ്ണ​റ കു​ഞ്ഞി​ക്കാ​വി​ൽ ലി​സ​ൺ സാം (31) ​എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ,തൃ​ശൂ​ർ, താ​മ​ര​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ.വി​ശ്വ​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.വി​പി​ൻ പ​രോ​ളി​ൽ ഇ​റ​ങ്ങി​യ​താ​ണ്.കൂ​ത്തു​പ​റ​മ്പ് പ​ത്താ​യ​ക്കു​ന്ന് പാ​ട്യം സ്വ​ദേ​ശി​ക​ളാ​യ ശ്രീ​രാ​ജ് വീ​ട്ടി​ൽ നി​ജി​ൽ​രാ​ജ് (35), ആ​ശാ​രി​ക്ക​ണ്ടി​യി​ൽ പ്ര​ഭി​ൻ​ലാ​ൽ (29), തൃ​ശൂ​ർ വ​ര​ന്ത​ര​പ്പ​ള്ളി ക​ളി​യ​ങ്ങ​ര സ​ജി​ത്ത് കു​മാ​ർ (39), എ​ള​വ​ള്ളി സ്വ​ദേ​ശി കോ​രാം വീ​ട്ടി​ൽ നി​ഖി​ൽ (29) എ​ന്നി​വ​രെ ക​വ​ർ​ച്ച ന​ട​ന്ന ദി​വ​സം തൃ​ശൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *