വടക്കേകാട്:അഞ്ഞൂർ തൊഴിയൂർ പള്ളിക്ക് സമീപം വെച്ച് യുവാക്കളെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിൽ 6 പേര്‍ അറസ്റ്റില്‍.പൂക്കോട് അറക്കവീട്ടില്‍ അലി അക്ബര്‍ (28),പൂക്കോട് പുതിവീട്ടില്‍ അബു താഹിര്‍ (25), അഞ്ഞൂര്‍ മേലിട്ട് ജിതിന്‍ (32), മേലിട്ട് അരുണ്‍ (30), മേലിട്ട് വിമല്‍ (28), തൊഴിയൂര്‍ തെക്കാമല്‍ ഷാസില്‍ റസീം (25) എന്നിവരെയാണ് വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.അഞ്ഞൂര്‍ നെല്ലിക്കത്തറ കരണംകോട്ട് അതുല്‍ കൃഷ്ണ (23), വൈലത്തൂര്‍ സ്വദേശി അഫ്രീദ് (20), വൈലത്തൂര്‍ പൊലിയത്ത് വിഷ്ണു (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കഴിഞ്ഞ 14ന് അഞ്ഞൂര്‍കുന്ന് ആലുങ്ങല്‍ പൂരത്തിനു ശേഷം രാത്രി 8.15 ഓടെയാണ് സംഭവം. ഉത്സവത്തിനിടെ പ്രതികളില്‍ ചിലര്‍ വിഷ്ണുവിന്റെ കൂട്ടുകാരായ നവനീത് (18) വിനായക് (18) എന്നിവരെ മര്‍ദ്ദിച്ചിരുന്നു. ഇത് അന്വേഷിക്കാന്‍ പോയ മൂവരെയും തൊഴിയൂര്‍ സുറിയാനി പള്ളിക്ക് മുന്‍പില്‍ വച്ച് അക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. വിഷ്ണുവിനാണ് ആദ്യം മർദ്ദനമേറ്റത് ഇത് തടയുന്നതിനിടെയാണ് അതുല്‍ കൃഷ്ണയെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയക്കും നെറ്റിയിലും അഫ്രിതിനെ കൈയ്ക്കും അടിച്ച് പരുക്കേല്‍പ്പിച്ചത്. എസ്എച്ച്ഒ കെ.സതീഷ്, എസ്‌ഐ കെ.പി.ആനന്ദ്, കെ.സി.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
തൊഴിയൂരിൽ യുവാക്കൾക്ക് നേരെ ആക്രമം; 6 പേര്‍ അറസ്റ്റിൽ
