മുസ്ലീം യൂത്ത് ലീഗിൻ്റെ യൂത്ത് മാർച്ചിന് പെരിയമ്പലത്ത് സ്വീകരണം

പുന്നയൂർക്കുളം:വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലാ അതിർത്തിയായ തങ്ങൾപടിയിൽ നിന്നും ആരംഭിച്ച യൂത്ത് മാർച്ചിന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പെരിയമ്പലത്ത് സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.സി. സറൂഖ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സിബിൽ ദാസ്, നേതാക്കളായ കെ എസ് സന്ദീപ്, നവീൻ മുണ്ടൻ, വിശാഖ് വിശ്വനാഥ്, മുനാഷ്, പ്രജോഷ്, ഫിറോസ്, ശ്രീധർഷൻ, ഷാജി കല്ലിങ്കൽ, റാഫി അണ്ടത്തോട്, മനീഷ് തിരുവെങ്കിടം എന്നിവർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *