അടച്ചിട്ട വീടുകൾ ലക്ഷ്യമിട്ട് സ്ഥിരമായി മോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ

ചാവക്കാട്:ദേശീയപാത കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ ആളുകളില്ലാത്ത വീടുകൾ ലക്ഷ്യമിട്ട് സ്ഥിരമായി മോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേർ ചാവക്കാട് പോലീസിൻ്റെ പിടിയിലായി.ഡെൽഹി സ്വദേശി യൂനസ്(24),അസ്സാം സ്വദേശി ഹബിസുൽ റഹ്മാൻ(30)എന്നിവരാണ് പിടിയിലായത്.ആക്രി കച്ചവടത്തിൻ്റെ മറവിൽ രാവിലെ മേഖലയിൽ കറങ്ങി നടക്കുന്ന സംഘം ആളില്ലാത്ത വീടുകൾ നോക്കിവെച്ച് രാത്രികാലങ്ങളിൽ വാതിൽ കുത്തിപൊളിച്ച് വീടിനകത്ത് കയറി ബാത്‌റൂം ഫിറ്റിങ്സ്,ഗ്യാസ് സിലിണ്ടർ,ബാറ്ററി തുടങ്ങിയ മോഷ്ട്ടിക്കുകയാണ് പതിവ്.ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.എസ്ഐമാരായ ബാസിത്,ഫൈസൽ,മനോജ്,എഎസ്ഐ അൻവർ സാദത്ത്,സിപിഒമാരായ രജിത്,റോബർട്ട്,അനൂപ്,ജി.അരുൺ,മുജീബ് എന്നിവർ പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *