നായരങ്ങാടി അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം നാളെ

വൈലത്തൂർ:നായരങ്ങാടി അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസം 10 ബുധനാഴ്ച ആഘോഷിക്കും.
പുലർച്ചെ 5 ന് ഗണപതിഹോമം, രാവിലെ 9 ന് എഴുന്നള്ളിച്ച് വെയ്ക്കൽ,
10 ന് കാൽനാട്ടൽ,വൈകിട്ട് 6 ന് കല്ലൂർ പത്മനാഭപുരം മഹാവിഷ്‌ണു ക്ഷേത്രത്തിൽ നിന്ന് ചിറമനേങ്ങാട് വാസുണ്ണി ഗുരുസ്വാമിയുടെ നേതൃത്വലുള്ള സംഘത്തിൻ്റെ ഉടുക്ക് പാട്ടോടും താലത്തോടും കൂടി പാലക്കൊമ്പ് എഴുന്നള്ളിച്ച് രാത്രി 9 ന്  തൃക്കണമുക്ക് ശിവക്ഷേത്ര പരിസരത്തുള്ള വിളക്ക് പന്തലിൽ എത്തിച്ചേരും. തുടർന്ന് പന്തലിൽ പാട്ട്,പാൽകിണ്ടി എഴുന്നെള്ളിപ്പ്,
പാൽകുടം എഴുന്നെളളിപ്പ്,തിരി ഉഴിച്ചിൽ, കനലാട്ടം, വെട്ട് തട, ഗുരുതി തർപ്പണം എന്നിവയോടെ സമാപിക്കും. വിളക്കിനോടനുബന്ധിച്ച് ഉച്ചക്ക് 11 മുതൽ 2 വരെയും രാത്രി 8 മണി മുതലും അന്നദാനം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *