കച്ചേരിപ്പടിയിൽ മഹീന്ദ്ര ഗുഡ്സ് വണ്ടിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

വടക്കേകാട്:കച്ചേരിപ്പടി സെന്ററിൽ മഹീന്ദ്ര ഗുഡ്സ് വണ്ടിയും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രക്കാരൻ വൈലത്തൂർ കച്ചേരിപടി സ്വദേശി പൊറ്റേമൽ വീട്ടിൽ അമൽ(18) നാണ് പരിക്കേറ്റത്. ഇന്ന് പന്ത്രണ്ടരയോടെയാണ് അപകടം.പരിക്കേറ്റയാളെ വൈലത്തൂർ ഏകട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിലും,തുടർന്ന്  വിദഗ്ധ ചികിത്സക്കായി മുളങ്കുന്നത്തുകാവ് മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *