പട്ടാപ്പകൽ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു

അഞ്ചൽ:അഞ്ചൽ ചന്തമുക്കിൽ പട്ടാപ്പകൽ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു.പുനലൂർ കലുങ്കുംമുകൾ സ്വദേശി സന്തോഷ് (37) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ആട്ടോറിക്ഷയിൽ ഒരു യാത്രക്കാരിയുമായെത്തിയ സന്തോഷ് ചന്തമുക്കിലെ റോഡരികിൽ ഓട്ടോറിക്ഷ ഒതുക്കിയിടുകയും പിന്നീട് ദേഹത്ത് പെട്രോൾ ഒഴിച്ച് സ്വയം കത്തിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സന്തോഷിനെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അവിടെ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരിച്ചത്. നിയമ നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. ഭാര്യ: രോഹിണി . മക്കൾ: ആദിത്യൻ, ആരാധന

Leave a Reply

Your email address will not be published. Required fields are marked *