വടക്കേക്കാട്:തൊഴിയൂർ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സോദരി സഭയായ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അഭിനവ എപ്പിസ്കോപ്പമാരായ ഡോ. ജോസഫ് മാർ ഈവാനിയോസ്, മാത്യൂസ് മാർ സെറാഫീം, സക്കറിയാസ് മാർ അപ്രേം എന്നിവരെ തൊഴിയൂർ സഭ ആദരിച്ചു. സഭാ ആസ്ഥാനമായ തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക പള്ളിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മലബാർ സ്വതന്ത്ര സുറിയാനി സഭാ പരമാധ്യക്ഷൻ ആബൂൻ മോർ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.വൈദീക ട്രസ്റ്റി ഫാ. പ്രിൻസ് ഐ കോലാടി പ്രാർത്ഥന നടത്തി.സഭാ അൽമായ ട്രസ്റ്റി ബിനോയ് മാത്യു,ഭദ്രാസന ഇടവക സെക്രട്ടറി വിവേക് വടക്കൻ, സൺഡേ സ്കൂൾ സമാജം സെക്രട്ടറി ഫാ. ഗീവർഗീസ് ചെമ്മണ്ണൂർ, സുവിശേഷ സംഘം സെക്രട്ടറി ഫാ. സ്ക്കറിയ ചീരൻ,സഭാ യൂത്ത് ലീഗ് സെക്രട്ടറി ലിജു കൊച്ചുമോൻ, വനിതാ സമാജം സെക്രട്ടറി ബീന ഡേവിഡ് എന്നിവർ പ്രസംഗിച്ചു. ഉപഹാര സമർപ്പണവും നടന്നു. സഭാ കൗൺസിൽ വൈസ് പ്രസിഡന്റ് ഫാ. വർഗീസ് വാഴപ്പിള്ളി സ്വാഗതവുംസഭാ സെക്രട്ടറി ഗീവർ മാണി നന്ദിയും പറഞ്ഞു. വൈദീക ശ്രേഷ്ഠരും വിവിധ സഭാ സ്ഥാനികളും സഭാ കൗൺസിൽ അംഗങ്ങളും മാർതോമ്മ സഭയിലെ വൈദീകരും ഭാരവഹികളും പരിപാടിയിൽ പങ്കെടുത്തു.തുടർന്ന് സ്നേഹ വിരുന്നും നടന്നു
Related Posts
കളഭനിറവിൽശ്രീഗുരുവായുരപ്പൻ; ദർശനം തേടി ഭക്തസഹസ്രങ്ങൾ…
- admin
- December 27, 2025
- 0
ഗുരുവായൂർ:മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ഗുരുവായൂരിൽ ഭക്തി സാന്ദ്രമായ ചടങ്ങിൽ അതിവിശിഷ്ടമായ കളഭാട്ടം നടന്നു. കളഭത്തിലാറാടിയ കണ്ണനെ കാണാൻ ഭക്തസഹസ്രങ്ങളെത്തി. ദർശന സായൂജ്യം നേടിയ ആനന്ദത്തിലാണ്ഭക്തർ മടങ്ങിയത്.കോഴിക്കോട് സാമൂതിരി പി.കെ. കേരളവർമ്മ രാജായുടെ വഴിപാടായാണ് കളഭാട്ടം […]
മുഖ്യമന്ത്രി പ്രഖ്യാപനം; പുന്നയൂർക്കുളത്ത് യുഡിഎഫ് ആഹ്ലാദം നടത്തി
- admin
- May 14, 2026
- 0
പുന്നയൂർക്കുളം:വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പുന്നയൂർക്കുളത്ത് യുഡിഎഫ് ആഹ്ലാദം നടത്തി. പുന്നയൂർക്കുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ യു.ഡി.എഫ്. ചെയർമാൻ പി.പി. ബാബു മുതിർന്ന നേതാവ് പി.ഗോപാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഹസ്സൻ […]
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഏക്കത്തുക;തെറ്റായ വിവരങ്ങൾക്കെതിരെ ദേവസ്വം ഭരണസമിതി
- Ramesh Chembil
- November 6, 2024
- 0
തൃശൂർ:തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഏക്കത്തുകയെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നതിനെതിരെ ദേവസ്വം ഭരണസമിതി രംഗത്ത്.ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പ് എടുത്തതുമായി ബന്ധപ്പെട്ട് ചില സാമൂഹിക, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിൽ […]
